അടൂര്‍ മണ്ഡലത്തിലെ എട്ട് റോഡുകള്‍ക്ക് 1.25 കോടി രൂപ അനുവദിച്ചു
അടൂര്‍ നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമീണ റോഡുകള്‍ക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി 1.25 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. മുമ്പ് 7.5 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മാങ്കൂട്ടം-കുതിരമുക്ക് റോഡിന് 25 ലക്ഷം രൂപയും ഓന്തുപാറ-ചരുവിളപടി റോഡിന് 10 ലക്ഷം രൂപയും എം.സി റോഡ് വറുവശേരിപടി റോഡിന് 10 ലക്ഷം രൂപയും വകയിരുത്തി. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ ഇന്ദിര ജംഗ്ഷന്‍-പാറപ്പാട്ട് ഗുരുനാഥന്‍കാവ് റോഡിന് 10 ലക്ഷം രൂപയും പന്തളം നഗരസഭയിലെ തറയില്‍പടി-മുകളില്‍ പടിഞ്ഞാറ്റതില്‍ റോഡിന് 15 ലക്ഷം രൂപയും കടമ്പനാട് പഞ്ചായത്തിലെ മുളയംകോട്ട്പടി-താഴത്ത് റോഡിന് 15 ലക്ഷം രൂപയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടിങ്ങല്‍ ക്ഷേത്രം-വഞ്ചിമുക്ക് റോഡിന് 2.25 ലക്ഷം രൂപയും കുന്നുംപുറത്ത്പടി-വട്ടക്കാട്ട്തറപ്പടി റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉദേ്യാഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.
- Log in to post comments