Post Category
സി.എഫ്.എല്‍.ടി.സി യിലേക്ക് അവശ്യസാധനങ്ങള്‍ കൈമാറി
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കട്ടില്‍, മെത്ത, തലയണ തുടങ്ങിയവ കൈമാറി. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം എ.ഫിറോസില്‍ നിന്നും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ ഏറ്റുവാങ്ങി.
ഐ.എച്ച്.ആര്‍.ഡി കോളേജിലാണ് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് എഫ്.എല്‍.റ്റി.സി സജ്ജീകരിച്ചിരിക്കുന്നത്. നൂറ് കിടക്കകളാണ് തയ്യാറാക്കുന്നത്.എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ 15 കട്ടിലും, മെത്തയും, തലയിണയുമാണ് കൈമാറിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍, ഗ്രാമ പഞ്ചായത്തംഗം അശോകന്‍ നായര്‍, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ ജി.ബിനുകുമാര്‍, ഏരിയാ സെക്രട്ടറി എം.പി.ഷൈബി, ഏരിയാ കമ്മറ്റി അംഗം സുവിന്‍ വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments