Post Category
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു
മീനങ്ങാടി ഗ്രാമ പഞ്ചായത്തിനെ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്റെ ഹരിത സമൃദ്ധി പഞ്ചായത്ത് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഒരു വര്‍ഷം പരമാവധി 2000 പച്ചക്കറി വിത്തുകളോ, തൈകളോ വിതരണം ചെയ്യുന്ന പഞ്ചായത്തുകളെയാണ് ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിക്കുന്നത്. മീനങ്ങാടി പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി 5 ലക്ഷത്തില്‍പ്പരം വിത്തുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ഹരിത സമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് പി.അസ്സൈനാര്‍, പഞ്ചായത്ത് സെക്രട്ടറി ടി. അരുണ്‍ ജോണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments