Skip to main content

വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി

ആലപ്പുഴ: വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സജി ചെറിയാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
1001 കുടുംബങ്ങളിലായി 8030 ആളുകളാണ് താലൂക്കില്‍ വെള്ളപ്പൊക്ക സാധ്യത പ്രദേശത്ത് താമസിക്കുന്നത്. അടിയന്തരഘട്ടത്തില്‍ ഇവരെ മാറ്റി താമസിക്കുന്നതിനായി നിലവില്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ക്കു പുറമെ, കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും.
വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് വില്ലേജുകള്‍ കേന്ദ്രീകരിച്ചും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു

ഇന്‍സിഡന്റ് കമാണ്ടര്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഉഷാകുമാരി, ചെങ്ങന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ എസ്. മോഹനന്‍ പിള്ള, എല്‍.ആര്‍ തഹസില്‍ദാര്‍ മുരളീധരന്‍ പിള്ള, താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date