പ്രളയ ദുരിതാശ്വസ മുന്നൊരുക്കം: മാവേലിക്കരയില്‍ ഇന്‍സിഡന്റ് കമാന്‍ഡറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
മാവേലിക്കര : പ്രളയകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മാവേലിക്കര താലൂക് തല യോഗം ചേര്‍ന്നു. മാവേലിക്കര താലൂക്കിലെ ഇന്‍സിഡന്റ് കമ്മാന്‍ഡറായ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി എസ് സ്വര്‍ണ്ണമ്മയുടെ അധ്യക്ഷതയിലാണ് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ യോഗം ചേര്‍ന്നത്. താലൂക്കിന് കീഴിലുള്ള 10 പഞ്ചായത്തുകള്‍, ഒരു നഗരസഭ എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുള്ള 45 കെട്ടിടങ്ങള്‍ ഏത് അടിയന്തര സാഹചര്യത്തിലും തുറക്കാന്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ ക്യാമ്പുകള്‍ക്കായി ഏറ്റെടുക്കും. കൂടാതെ നിലവില്‍ വെള്ളപ്പൊക്ക ഭീഷണി ഉള്ള പ്രദേശങ്ങളില്‍ കോവിഡ് -19 ക്വോറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു അടിയന്തരമായി ഇന്‍സിഡന്റ് കമാന്‍ഡര്‍ക് കൈമാറാനും ഇവര്‍ക്കായി ശുചിമുറി സൗകര്യങ്ങളോട് കൂടിയ വാസ സ്ഥലങ്ങള്‍ ഒരുക്കുവാനും പഞ്ചായത്ത്, നഗരസഭാ പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
- Log in to post comments