Skip to main content

പ്രളയ ദുരിതാശ്വസ മുന്നൊരുക്കം: ആവശ്യമെങ്കില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കും

ആലപ്പുഴ  : പ്രളയകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അമ്പലപ്പുഴ  താലൂക് തല യോഗം ചേര്‍ന്നു.  അമ്പലപ്പുഴ  താലൂക്കിലെ  ഇന്‍സിഡന്റ് കമ്മാന്‍ഡറായ   ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍ ) ജെ മോബിയുടെ അധ്യക്ഷതയിലാണ് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ യോഗം ചേര്‍ന്നത്.  താലൂക്കിന് കീഴിലുള്ള 6  പഞ്ചായത്തുകള്‍, ഒരു നഗരസഭ എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുള്ള 69 കെട്ടിടങ്ങള്‍ ഏത് അടിയന്തര സാഹചര്യത്തിലും തുറക്കാന്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി.  ആവശ്യമെങ്കില്‍ കൂടുതല്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ ക്യാമ്പുകള്‍ക്കായി ഏറ്റെടുക്കും. അമ്പലപ്പുഴ തഹസില്‍ദാര്‍ കെ.ആര്‍ മനോജ്, താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍, സെക്രട്ടറി, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date