പ്രളയ മുന്നൊരുക്കം : പഞ്ചായത്തുകളില്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കാന്‍ നിര്‍ദ്ദേശം
ആലപ്പുഴ : പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തുകളില്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കാന്‍ നിര്‍ദ്ദേശം. ചേര്‍ത്തല താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ശ്രീലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രളയ മുന്നൊരുക്കങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കാനായി കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും കിടപ്പുരോഗികള്‍, വികലാംഗര്‍, ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി സൂക്ഷിക്കുവാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെഎസ്ഇബി, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ ഒരു സംഘത്തെ എല്ലാ പഞ്ചായത്തുകളും സജ്ജമാക്കണം.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ ചേര്‍ത്തല നഗരസഭ അധ്യക്ഷന്‍ വി.ടി ജോസഫ്, ചേര്‍ത്തല താലൂക് തഹസില്‍ദാര്‍ ആര്‍. ഉഷ, ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments