Skip to main content

കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

 

 

കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ 12, 15 വാർഡുകളും, കഞ്ഞിക്കുഴി പഞ്ചായത്തിലെ വാർഡ് 8, അരൂർ പഞ്ചായത്തിലെ വാർഡ് 2, ചേർത്തല സൗത്ത് പഞ്ചായത്തിലെ വാർഡ് നമ്പർ 1, ചെട്ടികുളങ്ങര പഞ്ചായത്തിലെ 2, 3വാർഡുകളും കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

 

ഈ വാർഡുകളിൽ കോവിഡ് പോസിറ്റീവ് രോഗികളും, രോഗികളുടെ പ്രൈമറി സെക്കണ്ടറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെനെ തുടർന്നാണ് ഈ വാർഡുകൾ കണ്ടൈൻ മെന്റ് സോണായ് പ്രഖ്യാപിച്ചത്.

 

 കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി 

 

കാവാലം പഞ്ചായത്തിലെ 1 മുതൽ 9 വരെയുള്ള വാർഡുകളും, വള്ളികുന്നം പഞ്ചായത്തിലെ വാർഡ് 3, മുഹമ്മ പഞ്ചായത്തിലെ വാർഡ്15, താമരക്കുളം പഞ്ചായത്തിലെ വാർഡ് 7, നൂറനാട് പഞ്ചായത്തിലെ 9, 11 വാർഡുകൾ, പാലമേൽ പഞ്ചായത്തിലെ വാർഡ് 1, കായംകുളം നഗരസഭയിലെ വാർഡ് 7 തുടങ്ങിയ വാർഡുകൾ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. 

 

ഈ സ്ഥലങ്ങളിൽ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്നുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

date