Skip to main content

ബാവലിയില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ 

 

 

മുത്തങ്ങ വഴിയുളള  ഗതാഗതം തടസ്സപ്പെട്ടതിനാല്‍ അതിര്‍ത്തി കടന്ന് എത്തുന്ന യാത്രക്കാര്‍ക്കായി  ബാവലി  ചെക്ക് പോസ്റ്റില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെത്തുന്നവര്‍ക്കാണ്  ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗകര്യം ലഭിക്കുക. മെഡിക്കല്‍ നോഡല്‍ ഓഫീസറായ ഡോ. മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിലാണ്  മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.  ആവശ്യമായ വാഹനങ്ങളും , മൊബൈല്‍ ഫെസിലേറ്റഷന്‍ യൂണിറ്റും മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സജ്ജമാക്കും. .ജില്ലാ നിര്‍മ്മിതി കേന്ദ്ര ബാവലിയില്‍ വിന്യസിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  താമസ സൗകര്യം  ഒരുക്കും. മുത്തങ്ങ വഴിയുളള ഗതാഗതം പുനസ്ഥാപിക്കുന്നതോടെ ബാവലിയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ അടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date