Skip to main content

ചമ്പക്കുളം ബ്ലോക്കിലെ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കം

 

ആലപ്പുഴ : ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ വിവിധ കൃഷിഭവനുകളിൽ ഇന്ന് (27/08/2020) മുതൽ ഓണചന്തക്കൾ പ്രവർത്തനമാരംഭിക്കും. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 2 മണിക്ക് ഓണചന്തയുടെ ബ്ലോക്ക് ‌തല ഉദ്ഘാടനം ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജു പാലത്തിങ്കൽ നിർവഹിക്കും. എല്ലാവിധ നാടൻ പച്ചക്കറികളും മറുനാടൻ പച്ചക്കറികളും സാമ്പാർ കിറ്റുകളും വില്പനക്ക് എത്തിക്കും. ചമ്പക്കുളം ബ്ലോക്കിൽ ആറ് ഓണചന്തകളാണ് സംഘടിപ്പിക്കുന്നത്. തലവടി, നെടുമുടി, എടത്വ, കൈനകരി എന്നിവടങ്ങളിൽ ഓരോ ചന്തകളും ചമ്പക്കുളത്ത് കൃഷിഭവനിലും മങ്കൊമ്പ് ജംഗ്ഷനിലുമാണ് ഒന്ന് വീതം ഓണച്ചന്തകൾ ഒരുക്കുന്നത്. മങ്കൊമ്പ് ജംഗ്ഷനിലെ ഓണച്ചന്ത അഗ്രോ സർവീസ് സൊസൈറ്റിയുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. ഓണം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ചന്തകളുടെ പ്രവർത്തനം.

date