Skip to main content

ഗ്രാന്റിന് അപേക്ഷിക്കാം

    സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങള്‍, തുറന്ന അഭയ ഭവനങ്ങള്‍, ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റിന് അപേക്ഷിക്കാം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന ഈ മാസം 20നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരം ആറന്മുള മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2319998.                                           

date