Skip to main content

അങ്ങാടി ശുദ്ധജല വിതരണ പദ്ധതി നവീകരണ പ്രവര്‍ത്തന ഉദ്ഘാടനം 11ന് 

 

അങ്ങാടി ശുദ്ധജല വിതരണ പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 9.30 ന് ചെട്ടിമുക്കില്‍ രാജുഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ് അധ്യക്ഷനാകും.

 എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ആകെ 6.38 കോടി രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ധനമന്ത്രി ഡോ.തോമസ് ഐസക്ക് അനുവദിച്ചത്. കിഫ്ബിയില്‍ നിന്നുള്ള 5.70 കോടി രൂപയും ഡിപ്പോസിറ്റ് വര്‍ക്കിനുള്ള 68 ലക്ഷം രൂപയും ഉള്‍പ്പെടെയാണിത്.

       40 വര്‍ഷം മുമ്പ് ഇട്ട പമ്പിംഗ് മെയിനും ഗ്രാവിറ്റി ലൈനും ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പൈപ്പുകള്‍ എല്ലാം തന്നെ ആസ്ബസ്റ്റോസ് ആയിരുന്നു. അതിനാല്‍ ഇവ മിക്കപ്പോഴും പൊട്ടി വര്‍ഷത്തില്‍ പകുതി ദിവസവും  ജലവിതരണം മുടങ്ങുന്നു. ഇത് വ്യാപക പരാതിക്ക് ഇടനല്‍കി. തുടര്‍ന്ന് എംഎല്‍എ ധനമന്ത്രി, ജലവിഭവ മന്ത്രി എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കിഫ്ബി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചത്. മേനാംതോട്ടം ടാങ്ക് മുതല്‍ കരിങ്കുറ്റി ടാങ്ക് വരെയും ചെട്ടിമുക്ക് മുതല്‍ എബനേസര്‍ ടാങ്ക് വരെയുമുള്ള പ്രധാന പൈപ്പാണ് മാറുന്നത്. ഇതിനൊപ്പം ജലവിതരണത്തിന് പ്രത്യേകം പൈപ്പുകളും സ്ഥാപിക്കും. ഇതു കൂടാതെ 10 കിലോമീറ്റര്‍ ദൂരത്തില്‍ ജലവിതരണത്തിന് പ്രത്യേക പൈപ്പുകളും സ്ഥാപിക്കും. മേനാതോട്ടം മുതല്‍ കണ്ടന്‍പേരൂര്‍ വരെ റോഡിന് ഇരുവശവും പൈപ്പുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

 

date