Skip to main content

ഗവി ഇക്കോ ടൂറിസം പ്രവേശനം ഇന്ന്(2)മുതല്‍

 

ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് ഇന്നുമുതല്‍(ഒക്‌ടോബര്‍ 2 വെള്ളി) വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. രാവിലെ 8.30 മുതല്‍ 11 വരെ മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. 

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. 10 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ജീപ്പ്, കാര്‍ എന്നീ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളു. www.gavikakkionline.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്താണ് പ്രവേശനം അനുവദിക്കുക. 

 

date