Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ  കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍  നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ  പുതിയ ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാര്‍ അംഗീകരിച്ച  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറുമാസം) , വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്നു മാസം) എന്നീ കോഴ്‌സുകളിലേക്കു അപേക്ഷിക്കാം.  ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് (ഡി.സി.എ ആറുമാസം)  കോഴസിന് 25 ശതമാനം ഫീസ് ഇളവ് നേടാം. ഫോണ്‍ : 9526229998, 8547632016, മേല്‍വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ് , ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍. 

date