Skip to main content

തരിശു രഹിത ഗ്രാമം ; അനുമോദന പത്രം കൈമാറി

ഹരിത  കേരളം മിഷന്റെ തരിശു രഹിത ഗ്രാമം, ഹരിത സമൃദ്ധി എന്നീ ക്യാമ്പയിനുകള്‍ ഏറ്റെടുത്ത് ലക്ഷ്യം പൂര്‍ത്തീകരിച്ച 9 ഗ്രാമപഞ്ചായത്തുകള്‍ക്ക്  അനുമോദന പത്രം നല്‍കി. തരിശു രഹിത ഗ്രാമം പദ്ധതിയില്‍ എടവക, പൂതാടി, മീനങ്ങാടി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകളും ഹരിത സമൃദ്ധി പദ്ധതിയില്‍ പൂതാടി, മീനങ്ങാടി, കോട്ടത്തറ, നെന്‍മേനി, പടിഞ്ഞാറത്തറ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ലക്ഷ്യം കൈവരിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അനുമോദന പത്രം കൈമാറി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍ അധ്യക്ഷത വഹിച്ചു.  മീനങ്ങാടി, എടവക, കോട്ടത്തറ, നെന്‍മേനി ഗ്രാമപഞ്ചായ ത്തുകളിലെ പ്രസിഡന്റുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, അഗ്രിക്കള്‍ച്ചര്‍  ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date