ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്
· 79 പേര്‍ക്ക് രോഗമുക്തി
· 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (05.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 79 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്ത്തകന് ഉള്‍പ്പെടെ 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2 പേര് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7590 ആയി. 6595 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 420 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട സ്വദേശികള്‍ 15, അമ്പലവയല്‍, ബത്തേരി സ്വദേശികള്‍ 11 പേര് വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് സ്വദേശികള്‍ 8 പേര് വീതം, മാനന്ത വാടി, കല്‍പ്പറ്റ സ്വദേശികള്‍ 7 വീതം, കോട്ടത്തറ, മേപ്പാടി, തവിഞ്ഞാല്‍, വൈത്തിരി സ്വദേശികളായ 6 പേര് വീതം, എടവക, നെന്മേനി സ്വദേശികള്‍ 3 വീതം, പനമരം, മീനങ്ങാടി സ്വദേശികള്‍ 2 വീതം, നൂല്‍പ്പുഴ, പൂതാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒക്ടോബര്‍ 25 ന് ഹൈദരാബാദില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, ഒക്ടോബര്‍ 26 ന് ഷാര്‍ജയില്‍ നിന്നു വന്ന വെങ്ങപ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
79 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികള്‍ 11, തവിഞ്ഞാല്‍, പനമരം സ്വദേശികള്‍ 7 പേര് വീതം, ബത്തേരി സ്വദേശികള്‍ 6, കണിയാമ്പറ്റ സ്വദേശികള്‍ 5, കല്‍പ്പറ്റ സ്വദേശികള്‍ 4, വൈത്തിരി, മീനങ്ങാടി സ്വദേശികള്‍ 3 പേര് വീതം, അമ്പലവയല്‍, മുട്ടില്‍, തൊണ്ടര്‍നാട് സ്വദേശികള്‍ 2 പേര് വീതം, കോട്ടത്തറ, നെന്മേനി, എടവക, മാനന്തവാടി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും, ഓറിയന്റല്‍ സി.എഫ്. എല്‍.ടി.സിയില്‍ ചികിത്സയിലുള്ള ഒരാളും, മലപ്പുറം സ്വദേശികളായ 2 പേരും എറണാകുളം, കാസറഗോഡ്, കര്‍ണാടക സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 16 പേരുമാണ് രോഗമുക്തി നേടിയത്.
695 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.11) പുതുതായി നിരീക്ഷണത്തിലായത് 695 പേരാണ്. 471 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9138 പേര്. ഇന്ന് വന്ന 68 പേര് ഉള്‍പ്പെടെ 629 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 911 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 138540 സാമ്പിളുകളില്‍ 133959 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 126369 നെഗറ്റീവും 7590 പോസിറ്റീവുമാണ്.
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
2020 ഫെബ്രുവരി യിലെയും മുന്‍ വര്‍ഷത്തിലെയും കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ 9 മുതല്‍ വിതരണം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പനമരം സെക്ഷനിലെ മാത്തോ്പൊയില്, പാലുകുന്ന്, കൊളത്താറ, മാങ്കാണി, വെള്ളരിവയല്‍, ചേരിയംകൊല്ലി, കുരിശുംതൊട്ടി, ഉരലുകുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ഭാഗിക ഗതാഗത നിരോധനം
സുല്‍ത്താന്‍ ബത്തേരി റഹീം മെമ്മോറിയല്‍ റോഡില്‍ ഡ്രൈയിനേജ് പണി നടക്കുന്നതിനാല്‍ നവംബര്‍ 30 വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു.
കോട്ടത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് പബ്ലിക്ക് അഡ്രസ്സിംങ്ങ് സിസ്റ്റം വാങ്ങൽ പദ്ധതിയിൽ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 12 ന് വൈകിട്ട് 4 വരെ സ്വീകരിക്കും.
- Log in to post comments