Post Category
ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കി
കോഴിക്കോട് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ നിന്ന് 2021-23 കാലയളവില്‍ വിവിധ ജോലി ഒഴിവുകള്‍ക്ക് പരിഗണിക്കാന്‍ യോഗ്യതയുളളവരുടെ പട്ടിക സിവില്‍ സ്റ്റേഷനിലെ ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയമെന്റ് എക്സ്ചേഞ്ചില്‍ തയ്യാറാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി പട്ടിക പരിശോധിക്കാം. സീനിയോറിറ്റി സംബന്ധമായ പരാതികള്‍ നവംബര്‍ 30നകം ഓണ്‍ലൈനായി നല്‍കണം. ഇ മെയില്‍ : seekzkd.emp.lbr@kerala.gov.in ഫോണ്‍ 0495 2373179.
date
- Log in to post comments