Post Category
മലയാള ഭാഷാ ദിനാചരണം ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍
മലയാള ഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ മൂലങ്കാവ് ജി.എച്ച്.എസ്.എസ് എട്ടാം തരം വിദ്യാര്‍ഥി ആകാശ് ടി.എസ് ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി മെക്ലോഡ്സ് ഇംഗ്ലീഷ് സ്കൂള്‍ എട്ടാം തരം വിദ്യാര്‍ഥിനി കെ. ഫറ ഫാത്തിമയ്ക്കാണ് രണ്ടാം സ്ഥാനം. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥി അജയ് ഗോകുല്‍, ആനപ്പാറ ജി.എച്ച്.എസ്.എസിലെ 10-ാം തരം വിദ്യാര്‍ഥി അനീസ് കെ.കെ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
date
- Log in to post comments