Skip to main content

*പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍*

 

സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയാണ് വയനാട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ , സന്നദ്ധ സംഘടനകള്‍ , പൊതു സ്ഥാപനങ്ങള്‍ , വകുപ്പുകള്‍ , വ്യക്തികള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെ തദ്ദേശീയമായി വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും നട്ടുവളര്‍ത്തി ചെറുവനങ്ങള്‍ സൃഷ്ട്ടിച്ചാണ് വയനാട് മുന്നേറിയത്.  തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ പച്ചത്തുരുത്തുകളുടെ പരിപാലനവും ഉറപ്പ് വരുത്തുന്നു. ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 18.66 ഏക്കറില്‍ 33 പച്ചത്തുരുത്തുകള്‍ ഇതിനകം യാഥാര്‍ത്യമായി. സംസ്ഥാന ഐ. ടി. മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ചു ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം , വിസ്തൃതി , തൈകള്‍ , ഇനം , എണ്ണം തുടങ്ങിയ വിവരങ്ങള്‍ അടയാളപെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.  മാലിന്യമുക്തവും ഹരിതാഭവുമായ നാടിനായുള്ള ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ത്രിതല പഞ്ചായത്ത്  എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ലക്ഷ്യം കാണുന്നത്.

date