Skip to main content

ജില്ലയില്‍ 32474 റേഷന്‍ കാര്‍ഡുടമകള്‍ പോര്‍ട്ടബിലിറ്റി സംവിധാനം  ഉപയോഗപ്പെടുത്തി

 

ജില്ലയില്‍ മൂന്ന് മാസക്കാലയളവിനുള്ളില്‍ റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയത് 32474 കാര്‍ഡ് ഉടമകളാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു. മെയ് ഒന്ന് മുതല്‍ ജൂലൈ 24 വരെയുള്ള കാലയളവിലെ കണക്കാണിത്. സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും ഉപഭോക്താവിന് റേഷന്‍ വാങ്ങുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള സംവിധാനമാണ് റേഷന്‍ പോര്‍ട്ടബിലിറ്റി. ജില്ലയില്‍ 319564 റേഷന്‍ കാര്‍ഡുകളാണുള്ളത്. മെയ് മാസം 4177 പേര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് മറ്റ് റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി. ജൂണ്‍ മാസം 12931 പേരും ജൂലൈ 24 വരെ 15366 പേരും ഈ സംവിധാനം ഉപയോഗിച്ചു. ആകെയു ള്ള 319564 കാര്‍ഡുടമകളില്‍ മെയ് മാസം 257623 കാര്‍ഡുടമകള്‍ മാത്രമാണ് റേഷന്‍ സാധനങ്ങള്‍ വാങ്ങിയത്. ജൂണ്‍ മാസം 258502 പേരും ജൂലൈ 24 വരെ 166530 കാര്‍ഡുടമകളുമാണ് റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഇ-പോസ് സംവിധാനം വഴി റേഷന്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കളും റേഷന്‍ കടകളില്‍ നിന്നും ബില്ലുകള്‍ ചോദിച്ചു വാങ്ങണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

        (പിഎന്‍പി 2067/18)

date