Skip to main content

പനി:  349 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (24) 349 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോട ചികിത്സ തേടിയ അഞ്ച് പേരില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.  ഏനാദിമംഗലത്ത് ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങള്‍ക്ക് 61 പേര്‍ ചികിത്സ തേടി. കോഴഞ്ചേരി, കടമ്മനിട്ട എന്നിവിടങ്ങളിലാണ്  ഡങ്കിപ്പനി സ്ഥിരീകരിച്ചത്. കാഞ്ഞീറ്റുകര, വല്ലന, നാറാണംമൂഴി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.                                                                       (പിഎന്‍പി 2070/18)

date