Skip to main content
ചുരം റോഡ് സംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടറുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചര്‍ച്ച ചെയ്യുന്നു    

ചുരം റോഡില്‍ ഒരു മാസത്തിനകം ചരക്ക് ഗതാഗതം ഃ കോഴിക്കോട് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി

                        ഒരു മാസത്തിനകം ചുരം റോഡ് ആറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചരക്ക് ഗതാഗതം പുന:സ്ഥാപിക്കാമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി.ജോസ് ജില്ലാ പഞ്ചായത്ത് സംഘത്തിന് ഉറപ്പ് നല്‍കി
    ചുരം റോഡ് അറ്റകുറ്റപ്പണി തീര്‍ത്ത് വയനാട് ജില്ലയിലെ നിര്‍മ്മാണമേഖലയിലെ സ്തംഭവനാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.മിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കളക്ടറെ സമീപിച്ചത്. ജില്ലയില്‍ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ടെണ്ടറിലേക്ക് എത്തിയിരിക്കുകയാണ്. ജില്ലയില്‍ നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. ജില്ലയിലേക്ക് നിര്‍മാണ വസ്തുക്കള്‍ വരേണ്ടത് മറ്റ് ജില്ലകളില്‍ നിന്നുമാണ്. ചുരം റോഡുകളില്‍ ചരക്ക് വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നതുമൂലം ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചിരിക്കുകയാണ്. അടിയന്തിരമായി ചുരം റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി റോഡ് ചരക്ക് വാഹനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറോട് സംഘം ആവശ്യപെട്ടു.
 

date