Skip to main content

അനര്‍ഹരായവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് മാറ്റി വാങ്ങണം

 

അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി മുന്‍ണഗനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍  ഉടന്‍ തന്നെ താലൂക്ക് സപ്ലൈ ആഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, 1000 ച.അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, മാസവരുമാനം 25000 രൂപയില്‍ കൂടുതല്‍ ഉള്ളവര്‍, ഒരേക്കര്‍ വസ്തുവില്‍ കൂടുതല്‍ ഉള്ളവര്‍, കേന്ദ്ര/സംസ്ഥാന ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, സാമ്പത്തികമായി മുന്നോക്കം \ില്‍ക്കുന്നവര്‍ ഉള്‍പ്പെട്ട എ.എ.വൈ, മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ തുടര്‍ന്നും അനര്‍ഹമായി കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.  

അനര്‍ഹമായി എ.എ.വൈ, മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ആഫീസ്  04734 224856, താലൂക്ക് സപ്ലൈ ആഫീസര്‍   9188527346,അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ 9188527436,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ അടൂര്‍ ഫര്‍ക്ക  9188527599, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഏനാദിമംഗലം ഫര്‍ക്ക 9188527600,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കടമ്പനാട് ഫര്‍ക്ക 9188527601,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പന്തളം ഫര്‍ക്ക 9188527602. 

                 (പിഎന്‍പി 2115/18)

date