Skip to main content

തീയതി നീട്ടി

 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ ഡിപ്ലോമ-സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ 2018 ജൂലൈ സെഷനിലേക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 15 വരെ നീട്ടി. 

കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ ആന്‍ഡ് കമേഴ്‌സ്യല്‍ ആര്‍ട്‌സ്, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിറ്റിപി, വേഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠന കാലയളവ്. എസ്.ആര്‍.സി ഓഫീസില്‍ നിന്നും 200 രൂപയ്ക്ക് പ്രോസ്‌പെക്ടസ് ലഭിക്കും. 18 വയസിന് മുകളില്‍ പ്രായമുള്ളവ ര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. കൂടുതല്‍ വിവരം www.kerala.src.gov.in/ www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0471 2325101, 2326101.                   (പിഎന്‍പി 2144/18)

date