കക്കി ജലസംഭരണി : റെഡ് അലര്‍ട്ട്
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കക്കി ജലാശയത്തിലെ ജലവിതാനം 980.90 മീറ്റര്‍ കടന്നിട്ടുളള സാഹചര്യത്തില്‍ പരമാവധി ജലനിരപ്പായ 981.46 മീറ്ററില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം (മൂന്നാം ഘട്ട റെഡ് അല ര്‍ട്ട്) പുറപ്പെടുവിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് (ഒമ്പത്) രാവിലെ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം കക്കി/പമ്പ നദിയിലേക്ക് ഒഴുക്കും. പദ്ധതി പ്രദേശത്തുള്ള മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 154 ക്യു.മെക്സ് എന്ന തോതില്‍ ജലം ഒഴുക്കിവിടും. ഇതുമൂലം കക്കി/പമ്പ നദിയിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയരാന്‍ സാധ്യതയുണ്ട്. ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും കക്കി/പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ത്രിവേണി, പമ്പ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 2279/18)
- Log in to post comments