Skip to main content

സ്വയം തൊഴില്‍ ധനസഹായം

    ജയില്‍ വിമുക്തരായ കുറ്റവാളികള്‍, അഞ്ച് വര്‍ഷത്തില്‍ കുറയാതെ തടവുശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ കോടതി നല്ലനടപ്പു ജാമ്യത്തില്‍ വിട്ടവര്‍, സാമൂഹ്യനീതി വകുപ്പിന്റെ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നും ഗവണ്‍മെന്റ് സ്‌പെഷ്യല്‍ ഹോമില്‍ നിന്നും വിട്ടയക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരവും പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷ ഈ മാസം 31നകം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2325242.
                                            (പിഎന്‍പി 2283/18)

date