പെന്ഷന് അനുവദിച്ചു
കേരള ഷോപ്സ് ആന്റ് കോമെഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പെന്ഷന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കുറഞ്ഞത് 10 വര്‍ഷം അംശദായം അടച്ച് 60 വയസ് പൂര്‍ത്തിയാക്കിയ അംഗത്തിനും, 10 വര്‍ഷം അംശാദായം അടച്ച് സ്ഥിരമായ ശാരീരിക അവശതമൂലം രണ്ടു വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ അംഗത്തിന്റെ അപേക്ഷ {പകാരം പെന്ഷന് അനുവദിക്കും. പെന്‍ഷനുള്ള അപേക്ഷാ ഫോറം ജില്ലാ ഓഫീസിലും, www.peedika.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിവാഹിതനോ, വിവാഹിതയോ ആണെങ്കില്‍ അപേക്ഷയോടൊപ്പം ഭാര്യാഭര്ത്താക്കന്മാര് ഒന്നിച്ചുള്ള ഫോട്ടോയുടെ രണ്ടു കോപ്പി എന്നിവ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0468-2223169. (പിഎന്‍പി 2301/18)
- Log in to post comments