Skip to main content

ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കട ജില്ലാതല ഉദ്ഘാടനം ഇന്ന് (14ന്) അട്ടത്തോട്ടില്‍

 

ആദിവാസി ഊരുകളില്‍ നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് റാന്നി പെരുനാട് അട്ടത്തോട് കോളനിയിലെ അട്ടത്തോട് കിഴക്ക് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, ജില്ലാ പഞ്ചായത്തംഗം പി.വി.വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം വി.രാജന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                                             (പിഎന്‍പി 2327/18)

date