Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുമാണ് യോഗ്യത. നെറ്റ് അഭികാമ്യം. താത്പര്യുമുള്ളവര്‍ 18ന് രാവിലെ 10.30ന് സിഎഫ്ആര്‍ഡിയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം. (പിഎന്‍പി 2334/18)
date
- Log in to post comments