Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ എക്‌സൈസ് വകുപ്പിന്  കമ്മീഷണറുടെ അഭിനന്ദനം

 

ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ജില്ലയിലെ എക്‌സൈസ് വകുപ്പിനെ അഭിനന്ദിച്ചു. പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍ കമ്മീഷണറില്‍ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി.ചന്തു, എക്‌സൈസ് വകുപ്പിലെ വിവിധ സംഘടനാ നേതാക്കളായ കെ.മോഹനന്‍, ഷാബു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.         (പിഎന്‍പി 2708/18)

date