Post Category
പ്രളയബാധിത പ്രദേശങ്ങളില്‍ ഡിജിപി സന്ദര്‍ശനം നടത്തി
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഡിജിപി ലോക്നാഥ് ബെഹ്റ സന്ദര്‍ശനം നടത്തുകയും ഉന്നത പോലീസ് ഉദേ്യാഗസ്ഥരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി കേരളത്തിലെ വിവിധ പോലീസ് യൂണിറ്റുകള്‍ ശേഖരിച്ച ജീവന്‍രക്ഷാ മരുന്നുകള്‍ തിരുവല്ലയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ടീം മാനേജര്‍ മിഥുന്‍രാജിന് ഡിജിപി കൈമാറി. ജില്ലാ പോലീസ് മേധാവി ടി.നാരായണന്, തിരുവല്ല ഡിവൈഎസ്പി സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 2862/18)
date
- Log in to post comments