Skip to main content

പ്രളയത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് അടിസ്ഥാന സൗകര്യം ഒരുക്കും

 

പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പുല്ലാട് കിഴക്കേപ്പുറം ഗവണ്‍മെന്റ് യുപി സ്‌കൂളിന് 25 ലക്ഷം രൂപ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വകയിരുത്തിയിട്ടുണ്ട്. കോയിപ്രം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പുനര്‍നിര്‍മിക്കുന്നതിന് 15 ലക്ഷ രൂപയും വയറിംഗ്, വാട്ടര്‍കണക്ഷന്‍ തുടങ്ങിയവ നഷ്ടപ്പെട്ട സ്‌കൂളുകള്‍ക്ക് ഇവ പുനര്‍നിര്‍മിച്ച് നല്‍കുന്നതിന് വേണ്ട പ്രോജക്ടുകള്‍ തയാറാക്കി വരുന്നതായും പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സ്‌കൂളുകളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പരമാവധി തുക ചെലവഴിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 

                 (പിഎന്‍പി 2863/18)

date