Skip to main content

വ്യവസായ എസ്റ്റേറ്റുകളില്‍ പട്ടികജാതി സംരംഭകര്‍ക്ക് സ്ഥലം ഒഴിവ്

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അധീനതയിലുള്ള അടൂര്‍, പന്തളം, മല്ലപ്പള്ളി എന്നിവിടങ്ങളിലെ വ്യവസായ എസ്റ്റേറ്റുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്കായി അഞ്ച് ഷെഡുകള്‍ ഒഴിവുണ്ട്. അടൂരിലും മല്ലപ്പള്ളിയിലും രണ്ട് വീതവും പന്തളത്ത് ഒരു ഷെഡുമാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം മാനേജിംഗ് ഡയറക്ടര്‍, എംഐഇ ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം.                   (പിഎന്‍പി 2875/18)

date