പ്രതേ്യക ഗ്രാമസഭ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഈ മാസം 16ന് പ്രതേ്യക ഗ്രാമസഭ ചേരും. ഒന്നാം വാര്‍ഡിലേത് ഉച്ചയ്ക്ക് ശേഷം മൂന്നിന് നരിയാപുരം എംഎസ്സിഎല്പിഎസിലും രണ്ടാം വാര്‍ഡിലേത് മൂന്നിന് കൈപ്പട്ടൂര്‍ വള്ളത്തോള്‍ വായനശാലയിലും മൂന്നാം വാര്‍ഡിലേത് രണ്ടിന് കൈപ്പട്ടൂര്‍ ഗവണ്മെന്റ് എല്‍പിഎസിലും നാലാം വാര്‍ഡിലേത് രാവിലെ 11ന് മായാലില്‍ ഗവണ്മെന്റ് എല്‍പിഎസിലും അഞ്ചാം വാര്‍ഡിലേത് മൂന്നിന് ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയത്തിലും ആറാം വാര്‍ഡിലേത് 3.30ന് വാഴമുട്ടം എന്യുപിഎസിലും ഏഴാം വാര്‍ഡിലേത് 3.30ന് വാഴമുട്ടം ഗവണ്മെന്റ് എല്‍പിഎസിലും എട്ടാം വാര്‍ഡിലേത് മൂന്നിന് കിടങ്ങേത്ത് ഹെല്‍ത്ത് സെന്ററിലും ഒമ്പതാം വാര്‍ഡിലേത് മൂന്നിന് ഞക്കുനിലും സാംസ്കാരിക നിലയത്തിലും 10-ാം വാര്‍ഡിലേത് മൂന്നിന് വള്ളിക്കോട് വായനശാലയിലും 11-ാം വാര്‍ഡിലേത് ഉച്ചയ്ക്ക് രണ്ടിന് വെള്ളപ്പാറ ഇഎഎല്പിഎസിലും 12-ാം വാര്‍ഡിലേത് മൂന്നിന് കുടമുക്ക് കമ്മ്യൂണിറ്റി ഹാളിലും 13-ാം വാര്‍ഡിലേത് മൂന്നിന് കൈപ്പട്ടൂര്‍ മൂന്നാംകലുങ്ക് ആര്‍എസ്പി ഹാളിലും 14,15 വാര്‍ഡുകളിലേത് മൂന്നിന് നരിയാപുരം ഗവണ്മെന്റ് എല്‍പിഎസിലും നടക്കും. (പിഎന്‍പി 2876/18)
- Log in to post comments