നവകേരള ലോട്ടറിയുടെ വില്‍പ്പനയ്ക്ക് കുടുംബശ്രീയുടെ സഹായം
പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നവകേരളത്തിന്റെ നിര്‍മാണത്തിനും തുക സമാഹരിക്കുന്നതിനാരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ വില്‍പനയ്ക്ക് കുടുംബശ്രീയുടെ സഹായം. കുടുംബശ്രീഅംഗങ്ങള്‍ വഴി ഭാഗ്യക്കുറിയുടെ വില്‍പ്പന വ്യാപിപ്പിക്കുകയാണ് പദ്ധതി. ഇതിനായി കുടുംബശ്രീ സി.ഡി.എസുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നോ സബ് ഓഫീസുകളില്‍ നിന്നോ ഏജന്‍സി എടുക്കും. ഇത് തികച്ചും സൗജന്യമായി നല്‍കും. ഏജന്‍സിയെടുത്ത സി.ഡി.എസ് കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി ഇവരിലൂടെ ലോട്ടറി വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തിയും ലോട്ടറി വിറ്റഴിക്കും. ഇങ്ങനെ സമാഹരിക്കുന്ന തുക മുഴുവന്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായിരിക്കും ഉപയോഗിക്കുക. കുടുംബശ്രീ സി.ഡി.എസുകള്‍ വഴി സെപ്റ്റംബര്‍ 20,25,30 ഒക്ടോബര്‍ 2 എന്നിങ്ങനെ നാല് ഘട്ടങ്ങളിലായിരിക്കും വില്‍പ്പന. 200 ബുക്കുകളിലായി 2000 ലോട്ടറികള്‍ വിറ്റഴിക്കുകയാണ് ലക്ഷ്യം. ഒരു ലോട്ടറിക്ക് 250 രൂപയാണ് വില. (പിഎന്‍പി 2889/18)
- Log in to post comments