Skip to main content

ജില്ലാതല ഹിന്ദിപക്ഷാചരണം ആരംഭിച്ചു

 

ജില്ലാ നെഹ്രു യുവകേന്ദ്രത്തിന്റെയും മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഹിന്ദിപക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എം.ജോസ് പോള്‍, ഹെഡ്മാസ്റ്റര്‍ ജോണ്‍സ് വര്‍ഗീസ്, എസ്.കൃഷ്ണകുമാര്‍, ഷീബ ഉമ്മന്‍, ബേബി സി.മിനി, എം.ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 14 മുതല്‍ 28 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹിന്ദിപക്ഷാചരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നടക്കും. 

       (പിഎന്‍പി 2895/18)

date