Post Category
എം.എസ്.സി ഫുഡ് ടെക്‌നോളജി പരീക്ഷാഫലം ആദ്യ നാല് റാങ്കുകള്‍ കോന്നി ഫുഡ് ടെക്‌നോളജി കോളജിന്
കഴിഞ്ഞ മെയ് മാസത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി നടത്തിയ എം.എസ്.സി ഫുഡ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കോന്നി ഫുഡ് ടെക്‌നോളജി കോളജിലെ ജ്യോതി രാജ് ഒന്നാം റാങ്കും പാര്‍വതി പ്രേംരാജ് രണ്ടാം റാങ്കും നേടിയപ്പോള്‍ മൂന്നാം റാങ്ക് ദേവികാ ലാലും ആഷ്‌ന ഷാജഹാനും പങ്കിട്ടു. ഇതേ കോളജിലെ ജിസ്മി ജോണ്‍സണ്‍ നാലാം റാങ്ക് കരസ്ഥമാക്കി. ഇവിടെ നിന്നും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും പാസായി. റാങ്ക് ജേതാക്കളെ സിഎഫ്ആര്‍ഡി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.എസ്.ജയ അനുമോദിച്ചു. (പിഎന്‍പി 3122/18)
date
- Log in to post comments