Skip to main content

സാലറി ചലഞ്ച് ഏറ്റെടുത്ത് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്  

സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ച് പൂര്‍ണമായും ഏറ്റെടുത്ത് മറ്റുള്ളവര്‍ക്ക് മാതൃകയായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് ജനപ്രതിനിധികളും ജീവനക്കാരും ഒരേ മനസോടെ നവകേരളത്തിന് കൈത്താങ്ങാവാന്‍ വേതനം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജനപ്രതിനിധികളുടെ ഒരു മാസത്തെ ഹോണറേറിയവും ജീവനക്കാരുടെ ശമ്പളവും നല്‍കുവാനുള്ള സമ്മതപത്രം കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ സമര്‍പ്പിച്ചു. പ്രളയത്തില്‍ ദുരിതമനുഭവിച്ച ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ നാല്‍പ്പത്തി അഞ്ചോളം പേരാണ് സംഭാവനയായി വേതനം കൈമാറുന്നതിന് പൂര്‍ണമനസോടെ മുന്നോട്ടു വന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന സംയുക്തയോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ അറിയിച്ചു.
                                        (പിഎന്‍പി 3123/18)

date