Skip to main content

തുടരുന്ന സഹായം

നവകേരള നിര്‍മിതിക്ക് കൈത്താങ്ങായി പറക്കോട് ബ്ലോക്ക് പഞ്ചായത്തും. സര്‍ക്കാര്‍ ബ്ലോക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 60000 രൂപയും തനത് ഫണ്ടില്‍ നിന്നും 40000 രൂപയും ചേര്‍ത്ത് ഒരു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ശ്രീലക്ഷ്മി സന്നിഹിതയായിരുന്നു.                                             (പിഎന്‍പി 3124/18)
 

date