Post Category
റേഷന്‍കാര്‍ഡ് തരംമാറ്റം : അപേക്ഷാ തീയതി നീട്ടി
പൊതുവിഭാഗം (നീല എന്‍പിഎസ്/വെള്ള എന്‍പിഎന്‍എസ്) കാര്‍ഡുകളിലെ അര്‍ഹരായവരില്‍ നിന്ന് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിയ്ക്കുന്ന തീയതി ഡിസംബര്‍ 25 വരെ നീട്ടി. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അന്നേ ദിവസം വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിയ്ക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ഇന്‍കംടാക്‌സ് നല്‍കുന്നവര്‍, ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കാര്‍ഡുകള്‍ അടിയന്തരമായി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212.
date
- Log in to post comments