Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തുന്നു
നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു. തിരുവല്ല ആസ്ഥാനമായി പ്രവൃത്തിക്കുന്ന നെടുംപറമ്പില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സമാഹരിച്ചതും കമ്പനി അക്കൗണ്ടില്‍ നിന്ന് നല്‍കിയതുമായ പത്ത് ലക്ഷം രൂപയുടെ ചെക്ക് നെടുംപറമ്പില്‍ കോര്‍പ്പറേറ്റ് ചെയര്‍മാന്‍ എന്‍.എം.രാജു ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. നെടുംപറമ്പില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ചെറിയാന്‍, വൈസ് പ്രസിഡന്റ് എബ്രഹാം പി ജോണ്‍, ഫിനാന്‍സ് എ.ജി.എം എബ്രഹാം ഫിലിപ്പ്, ജെ എം ഡി അലന്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. (പിഎന്‍പി 3461/18)
date
- Log in to post comments