Post Category
ആദരിച്ചു
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ എ.പി.ജെ അബ്ദുള്‍ കലാം ജനമിത്ര പുരസ്കാരം കരസ്ഥമാക്കിയ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിനെ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ ഉപഹാരം നല്കി ആദരിച്ചു. സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ വി പി ദാഹര്‍ മുഹമ്മദ്, ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ പനമരം ബ്ലോക്കിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി സര്‍വീസില്‍ നിന്നും വിരമിച്ച സെക്രട്ടറി കെ ഷീബ എന്നിവരെയും ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു.
date
- Log in to post comments