ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി കൗ ലിഫ്റ്റിങ് മെഷീന്‍
കാല്‍സ്യ കുറവുമൂലം നിലത്ത് വീഴുന്ന പശുക്കളുടെ ചികിത്സ ഉറപ്പാക്കുന്ന കൗ ലിഫ്റ്റിങ് മെഷീന്‍ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമാക്കുന്നു. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാവുകയാണ് കൗ ലിഫ്റ്റിങ് മെഷീന്‍ നടപ്പാക്കുന്നതോടെ. തരിയോട് വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ സൂക്ഷിക്കുന്ന കൗ ലിഫ്റ്റിങ്് മെഷീന്‍ കര്‍ഷകര്‍ക്ക് അവശ്യനുസരണം ഉപയോഗപ്പെടുത്താന്‍ സാധിക്കും. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെഷീനുകള്‍ വാങ്ങിയത്. ഉപകരണത്തിന്റെ പ്രവര്‍ത്തനോദ്്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിന്‍സണ്‍ അധ്യക്ഷയായ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം സൂന നവീന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.എസ് ശരത്്, ഡോ കെ.എം സീന, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എം ബി ബബിത, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
--
- Log in to post comments