കോഴഞ്ചേരി താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി മാത്യു ജി ഡാനിയേല്‍ അധ്യക്ഷനായി. പത്തനംതിട്ട കെ എസ്ആര്ടിസി ബസ് സ്റ്റാന്‍ഡിന്റെ ഇരുവശങ്ങളിലെ അനധികൃത ഓട്ടോ സ്റ്റാന്‍ഡ് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിലയിരുത്തി. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ പൈപ്പ് ചോര്‍ച്ച പരിശോധിച്ച് നടപടി സ്വീകരിക്കണം. റിംഗ് റോഡിന്റെ വശങ്ങളില് പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ വിലവിവരപട്ടിക പരിശോധിച്ച് ഉറപ്പാക്കണം. മെഴുവേലി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 12, 13 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി കെ നൗഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം എച്ച് ഷാജി, എ എസ് എം ഹനീഫ, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments