Skip to main content

അഭിമുഖം ജൂണ്‍ 25ന്

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) യില്‍ പ്രിന്റിംഗ് പ്രൊജക്ടുകളിലേക്ക് താല്‍കാലികമായി ഇന്‍സ്‌പെക്ഷന്‍/ പാക്കിംഗ് അസിസ്റ്റന്റ്  സ്റ്റാഫുകളെ ആവശ്യമുണ്ട്. 10 ഒഴിവ്. പ്രതിദിനം 675 രൂപ ദിവസവേതന നിരക്കില്‍ 179 ദിവസം വരെയാണ് നിയമനം. 2024 ജൂണ്‍ 24ന് 50 വയസില്‍ കൂടരുത്. യോഗ്യത-എസ് എസ് എല്‍ സി  അല്ലെങ്കില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത).  പ്രിന്റിംഗ് സ്ഥാപനത്തില്‍ ജോലിപരിചയം ഉണ്ടായിരിക്കണം.  യോഗ്യത, പ്രവൃത്തി പരിചയം,  പ്രായം തെളിയിക്കുന്ന അസലും പകര്‍പ്പും സഹിതം സി-ഡിറ്റ് തിരുവനന്തപുരം, തിരുവല്ലം മെയിന്‍ കാമ്പസില്‍ ജൂണ്‍ 25ന്  രാവിലെ 11 മുതല്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 918921412961.  വെബ്‌സൈറ്റ് : www.cdit.orgwww.careers.cdit.org

date