Skip to main content
*മഡ് ഫെസ്റ്റ് സീസണ്‍-3 മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

*മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി*

*മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു*

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3' സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ആദ്യ ദിനത്തെ മത്സര ഇനമായ മഡ് ഫുട്ബോളിൽ ഏട്ട് മത്സരാർത്ഥികളുള്ള 14 പ്രൊഫഷണൽ ടീമുകളാണ് പങ്കെടുത്തത്. ഇതിൽ എട്ട് ടീമുകൾ ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് 15000, 10000, 4000, 4000 രൂപ വീതം സമ്മാനമായി ലഭിക്കും.

മഡ് ഫെസ്റ്റിൻ്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ്, ടൂറിസം സംഘടനകളുടെ സഹകരണത്തോടെ ജൂലൈ 17 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടിന് എതിര്‍വശത്തെ പൂളവയലില്‍ നടന്ന പരിപാടിയിൽ എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദീഖ്, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date