Skip to main content
സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് പള്ളി ഭാരവാഹികള്‍ മന്ത്രി കെ രാജനില്‍ നിന്നും പട്ടയം ഏറ്റുവാങ്ങുന്നു

പള്ളി സെമിത്തേരിക്കും ഭൂമി

തലമുറ അന്തിയുറങ്ങുന്ന ഭൂമിക്കും പട്ടയം ലഭിച്ച സന്തോഷത്തിലാണ് അടൂരിലെ ഒരു വിഭാഗം ജനങ്ങള്‍ .  പള്ളിക്കല്‍ വില്ലേജിലെ സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് പള്ളി സെമിത്തേരി  ഭൂമിക്കാണ് പട്ടയം ലഭിച്ചത്.
കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  പട്ടയ മേളയില്‍ പള്ളി വികാരി ഫാ. ഡോ. ജോര്‍ജി ജോസഫിനു റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അവകാശ രേഖ കൈമാറി. 11 ആര്‍ ഭൂമിക്കാണ് പട്ടയം.
ഇളംപള്ളില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പേരില്‍ ഭൂമി പതിച്ചു നല്‍കണമെന്നു
കാണിച്ച് അധികാരികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  പട്ടയം ലഭിച്ചത്. വസ്തു പരിശോധിച്ച്, ഫെയര്‍ വാല്യു ആര്‍ ഒന്നിന് 44,880 രൂപ നിരക്കിലാണ് പതിച്ചു നല്‍കിയത്.
ട്രസ്റ്റി അനില്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ജോയ്കുട്ടി, കമ്മിറ്റി അംഗം ഒ വര്‍ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
 

date