Post Category
പഴകുളത്ത് കുട്ടികളുടെ ദ്വിദിന സഹവാസ ജില്ലാ ക്യാമ്പ്
കുട്ടികളുടെ ദ്വിദിന സഹവാസ ജില്ല ക്യാമ്പ് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പഴകുളം പാസില്‍ നടക്കും. സെപ്റ്റംബര്‍ 17 വൈകിട്ട് അഞ്ചിന് സംഘാടക സമിതി രൂപീകരണ യോഗം പഴകുളം പാസില്‍ ചേരും. വര്‍ണോല്‍സവം, ശിശുദിനാഘോഷം , ലഹരിക്കെതിരെ കളിയും കളിക്കളവും തുടങ്ങിയ കാമ്പയിനുകള്‍ നടത്താനും ശിശുക്ഷേമസമിതി ജില്ല എക്സിക്യൂട്ടീവ് തിരുമാനിച്ചു.
ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര് അജിത് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറര്‍ ഏ ജി ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. രാജേഷ് കുമാര്‍ , എസ് മീരാസാഹിബ്, ജില്ല വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാമോള്‍, അടൂര്‍ എഇഒ സീമാദാസ്, എ.എസ്.ഐ സി.കെ. മനോജ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments