Skip to main content

ജില്ലാതല ബാങ്കേഴ്സ് മീറ്റ് ഇന്ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ബാങ്കേഴ്സ് മീറ്റ് ഇന്ന് (സെപ്റ്റംബർ 17) രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടക്കും. കേന്ദ്ര സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സലറേറ്റിങ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. നിലവിൽ ഉദ്യം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. ഉദ്യം, കെ-സ്വിഫ്റ്റ് രജിസ്ട്രേഷൻ ചെയ്യാൻ സൗകര്യമുണ്ടാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എ ജിഷ അധ്യക്ഷയാകുന്ന പരിപാടി കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ (ക്രഡിറ്റ്‌) പി എസ് കലാവതി, ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി കുമാർ, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ഡി സുരേഷ് കുമാർ, വിവിധ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവർ പങ്കെടുക്കും.

date