Skip to main content
കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള

*വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു*

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി.  നഗരസഭ ചെയർപേഴ്സൺ  ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ രജിസ്റ്റർ ചെയ്ത വയോജന അയൽക്കൂട്ടങ്ങളിലെ 100 ഓളം വയോജനങ്ങളാണ് വിവിധ കലാപരിപാടികളിൽ പങ്കെടുത്തത്. നാടൻ പാട്ട്, ഡാൻസ്, കൈകൊട്ടി കളി, കോൽകളിപാട്ട്,ഗാനമേള, കഥാപ്രസംഗം, കവിതാവായന തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.വയോജനങ്ങളുടെ കഴിവുകൾ കണ്ടെത്തുകയും അവരുടെ സമൂഹജീവിതത്തിൽ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. 
സിഡിഎസ്. ചെയർപേഴ്സൺ  സുപ്രിയ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.  നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, വയോജന അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date